കണ്ണൂർ: (www.panoornews.in)പഴയങ്ങാടി പുതിയങ്ങാടിയിൽ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽ പാചകവാതകം ചോർന്ന് തീപിടിച്ച് പൊള്ളലേറ്റവ രിൽ രണ്ടുപേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. ഒഡിഷ കോർദ്ര ബലിപ ത്ത ഭുസന്ത്പുരിലെ നിഗം ബെഹ്റ (38), ബുഷാന്ത്പുർ സി.ടി.ന്യുവിലെ ശിബ ബെഹ്റ (34) എന്നിവരാണ് മരിച്ചത്.


ഒഡിഷ സ്വദേശികളായ നാല് മീൻപിടിത്ത തൊഴിലാളികൾക്കായിരുന്നു സംഭവത്തിൽ പൊള്ളലേറ്റത്. തിങ്കളാഴ്ച പുലർച്ചെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സ യിലായിരുന്ന ഒഡിഷ കോർദ്ര ഭുസന്ത്പുരിലെ സുഭാഷ് ബെഹ്റ (53)യും മരിച്ചിരുന്നു. ഇവരോടൊപ്പം പൊള്ളലേറ്റ ജിതേന്ദ്ര ബെഹ്റ (30) തീവ്രപരിചരണ വിഭാഗ ത്തിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ആറോടെ പുതിയങ്ങാടിയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ഇവർ ഭക്ഷണം കഴിച്ച് കിടന്ന തായിരുന്നു.
രാത്രി ഗ്യാസ് സ്റ്റൗ നോബ് അടയ്ക്കാത്തതി നെത്തുടർന്ന് വാതകം
മുറിയിൽ പടരുകയും രാവിലെ ലൈറ്റർ കത്തിച്ചപ്പോൾ തീ പടരുകയുമാ യിരുന്നു.
പഴയങ്ങാടി എസ്.ഐ കെ.വി.സുനീഷ് കുമാർ ഇൻക്വസ്റ്റ് നടത്തി. ശത്രുഘ്ന ബെഹ്റയാണ് നിഗം ബെഹ്റയു ടെ അച്ഛൻ. അമ്മ ഗഗനി ബെഹ്റ. സഹോദരങ്ങൾ: മനോരഞ്ജൻ ബെഹ്റ, വിഷ്ണു ബെഹ്റ. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സഹോദരൻ മനോരഞ്ജൻ ബെഹ്റ മൃതദേ ഹം ഏറ്റുവാങ്ങി കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിച്ചു.
The death toll from a cooking gas leak and burns in Kannur's Puthiyangadi has risen to three; the accident involved migrant workers
